Post Category
ഡി.എൽ.എഡ് സ്പോട്ട് അഡ്മിഷന്‍ 28-ന്
ജില്ലയിൽ 2026-28 വർഷത്തെ ഡി.എൽ.എഡ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 28 രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് സ്പോട്ട് അഡ്മിഷന്‍ നടത്തും. നിലവിൽ പ്രവേശനം ലഭിക്കാത്ത മുഴുവൻ വിദ്യാർഥികൾക്കും പങ്കെടുക്കാം. പൂർണ്ണമായും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങൾക്ക്: ddemlpm.blogspot.com.
date
- Log in to post comments