Skip to main content

കാർഷിക ഡ്രോൺ പരിശീലനം ഉദ്ഘാടനം ചെയ്തു

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിഷൻ 2031 ന്റെ ഭാഗമായി നടപ്പിലാക്കുന്ന 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി സ്മാം (SMAM) പദ്ധതിയുടെ കീഴിൽ നടത്തുന്ന 5 ദിവസത്തെ കാർഷിക ഡ്രോൺ പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ രാജൻ ജെ. പല്ലൻ നിർവഹിച്ചു.

 

ഡ്രോൺ അധിഷ്‌ഠിത കാർഷിക പ്രയോഗങ്ങൾക്കും ഫീൽഡ് പ്രവർത്തനങ്ങൾക്കും ആവശ്യമായ പരിശീലനം ലഭിച്ച വ്യക്തികളുടെ ഒരു സംഘം രൂപീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലനം ലഭിച്ചവർ ബന്ധപ്പെട്ട അധികാരിയിൽ നിന്നും നിർദ്ദിഷ്ട റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്/ ലൈസൻസ് നേടിയ ശേഷം കാർഷിക ആവശ്യങ്ങൾക്കുള്ള യോഗ്യതയുള്ള ഡ്രോൺ പൈലറ്റുമാരായി പ്രവത്തിക്കാനുള്ള അവസരം യുവജനങ്ങൾക്കു നൽകുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുളളത്.

 

ചെമ്പുക്കാവ് ആത്മ ഹാളിൽ നടത്തിയ പരിപാടിയിൽ തൃശ്ശൂർ കോർപ്പറേഷൻ ചെമ്പുക്കാവ് ഡിവിഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള അധ്യക്ഷത വഹിച്ചു. നിംബ ഫ്രാങ്കോ (പ്രിൻസിപ്പൽ കൃഷി ഓഫീസർ തൃശൂർ), സെയ്‌ദലവി എം. (കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്), സോഫിയ ജോൺ (ആത്മ പ്രോജക്ട് ഡയറക്ടർ), ലിയ ജോയ് (കൃഷി അസിസ്റ്റൻ്റ് എക്സ‌ിക്യൂട്ടീവ് എൻജിനീയർ തൃശ്ശൂർ) എന്നിവർ സംസാരിച്ചു.

date