Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ പെയിന്റര്‍ (ജനറല്‍) തസ്തികയില്‍ ദിവസ വേതനം/കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ പെയിന്റര്‍ (ജനറല്‍), നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇന്‍ പെയിന്റര്‍ (ജനറല്‍).  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ. യോഗ്യത സര്‍ട്ടിഫിക്കറ്റുക ളുടെ അസലും, പകര്‍പ്പും സഹിതം സപ്തംബര്‍ 30  ബുധനാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐ യില്‍ (നിയര്‍ എലത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍)  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഈ നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ആളെ നിയമിക്കുന്നതുവരെ മാത്രം.  ഫോണ്‍: 0495 2371451, 0495 2461898.

ഫാം ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കാര്‍ഷികകേരളം പുതുയുഗപ്പിറവിയിലേക്ക്' എന്നതാണ് മത്സരത്തിന്റെ പ്രമേയം, പ്രായപരിധിയില്ലാതെ ഫോട്ടോഗ്രാഫി താല്‍പര്യമുള്ള ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
മികച്ച ചിത്രത്തിന് 20,000 രൂപ ഒന്നാം സമ്മാനവും 10,000 രൂപം രണ്ടാം സമ്മാനവും 5,000 രൂപ മൂന്നാം സമ്മാനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങള്‍ക്ക് 11,000 വീതം പ്രോത്സാഹന സമ്മാനവും നല്‍കും. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ സമര്‍പ്പിക്കാം ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 300 DPI റെസല്യൂഷനും 3 എംബി ഫയല്‍ വലുപ്പവും ഉണ്ടായിരിക്കണം ഡിജിറ്റല്‍ എഡിറ്റിംഗ് നടത്തിയ ചിത്രങ്ങളും മുന്‍വര്‍ഷങ്ങളില്‍ മത്സരത്തിന് സമര്‍പ്പിച്ച ചിത്രങ്ങളും പരിഗണിക്കില്ല. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30-നകംചിത്രങ്ങള്‍ farmphotography2026@gmail.com  ഇ.മെയിലില്‍ അയക്കണം. ഫോണ്‍:  8078095860.

പഠനമുറി നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്‌പെഷ്യല്‍/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപവരെ. 1000 ചതുരശ്ര അടിയില്‍  താഴെയുള്ള  വീടുകളായിരിക്കണം.  ഒക്ടോബര്‍ 19 വൈകുന്നേരം അഞ്ച് മണിക്കകം ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമുകള്‍ക്കും കുടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700596.

താല്‍പര്യ പത്രം ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് യൂണിഫോം സേനയിലേക്ക് പരിശീലനം പദ്ധതിയില്‍ പരിശീലനം നല്‍കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യ പത്രം ക്ഷണിച്ചു. ട്രെയിനിംഗ് നല്‍കുന്ന സ്ഥാപനം ഗവണ്‍മെന്റ്‌റ് രജിസ്‌ട്രേഷന്‍ ഉള്ളതും ട്രെയിനിംഗ് നല്‍കി മുന്‍ പരിചയം ഉള്ളവയും ഗുണമേന്മ ഉള്ളവയും ആയിരിക്കണം. അപേക്ഷ ഒക്ടോബര്‍ മൂന്നിന് ന് 5 മണിക്ക് മുമ്പായി കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0497 2700596

ടെണ്ടര്‍ ക്ഷണിച്ചു

ഇരിക്കൂര്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയില്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ 34 അങ്കണവാടികളിലെ കുട്ടികള്‍ക്ക്  ഒക്ടോബര്‍ മുതല്‍ 2027 മാര്‍ച്ച് വരെ മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍/കെപ്കോ/കുടുംബശ്രീ സംരംഭകര്‍ എന്നിവരില്‍ നിന്നും മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലേക്കുള്ള മുട്ട/പാല്‍ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍' എന്നെഴുതി വ്യക്തിയുടെ / സ്ഥാപനത്തിന്റെ വ്യക്തമായ മേല്‍വിലാസത്തോടു കൂടി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശ്രീകണ്ഠാപുരം ഗ്രാമ പഞ്ചായത്ത്, ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ശ്രീകണ്ഠാപുരം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കോപ്ലക്‌സിന്റെ ഒന്നാം നില, ശ്രീകണ്ഠാപുരം പി. ഒ, പിന്‍-670631 വിലാസത്തില്‍ സമര്‍പ്പിക്കണം. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30 പകല്‍ 11.30. ഫോണ്‍: 0460 2233416.

പൊതുലേലം

കണ്ണൂര്‍ -ഒന്ന് വില്ലേജ് പരിധിയില്‍ നിന്നും ജപ്തി ചെയ്ത  മഹീന്ദ്ര ജീറ്റോ 2015 -ഗുഡ്‌സ് കാരിയര്‍ (KL- 13-AF-6018, അടിസ്ഥാന വില 130000  രൂപ), മഹീന്ദ്ര മാക്‌സിമോ 2014 ഗുഡ്‌സ് കാരിയര്‍ (KL-13 AC-6217- അടിസ്ഥാന വില  98500 രൂപ) എന്നിവ സപ്തംബര്‍ 30 രാവിലെ 11.30 ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുലേലം വഴി വില്‍പന നടത്തും. വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ ലേല തുക മുഴുവന്‍ നല്‍കി ഏറ്റെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ താലൂക്കുമായി ബന്ധപ്പെടുക.

നവമാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു

ജില്ലാ ലൈബ്രറി കൗണ്‍സില്‍ നവമാധ്യമ ശില്പശാല കണ്ണൂര്‍ സര്‍വ്വകലാശാല ഐ.ടി. ഡയറക്ടര്‍ ഡോ. പി. വിവേക് ഉദ്ഘാടനം ചെയ്തു.  ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഫാക്കല്‍റ്റി കെ. ശിവ കുമാര്‍ പദ്ധതി വിശദീകരിച്ചു.  സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗങ്ങളായ എം.കെ.രമേശ് കുമാര്‍, ഡോ.ടി.കെ.പ്രിയ, ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍, വി. രാജന്‍ എന്നിവര്‍ പങ്കെടുത്തു. ബിനോയ് മാത്യു, ജെ.എന്‍. ജിതിന്‍, യു. ജനാര്‍ദ്ദനന്‍, പി. കെ.തീര്‍ത്ഥ, വി.എന്‍.അക്ഷയ്, എം.ആദര്‍ശ്, അനുരാജ് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു. പോസ്റ്റര്‍, റീല്‍സ്, ഡോക്യുമെന്ററി നിര്‍മ്മാണത്തില്‍ പ്രായോഗിക പരിശീലനവുമുണ്ടായി.

വന്യ ജീവി വാരാഘോഷം; മത്സരങ്ങളില്‍ പങ്കെടുക്കാം

ഈ വര്‍ഷത്തെ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കണ്ണൂര്‍ ജില്ലയിലെ എല്‍.പി., യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 2,3 തീയതികളില്‍ ഗവഃ ടീച്ചേര്‍സ് ട്രെയിനിംങ് ഇന്‍സ്റ്റിറ്റ്യൂട്ട് (മെന്‍), കണ്ണൂരില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 8.30 മണിക്ക് ആരംഭിക്കും.
എല്‍.പി, യുപി വിഭാഗങ്ങള്‍ക്ക് പെന്‍സില്‍ ഡ്രോയിംങ്, വാട്ടര്‍ കളര്‍ പെയിന്റിംങ് എന്നിവയിലും, ഹൈസ്‌ക്കൂള്‍, കോളേജ് വിഭാഗങ്ങള്‍ക്ക് പെന്‍സില്‍ ഡ്രോയിംങ്, വാട്ടര്‍ കളര്‍ പെയിന്റിംങ്, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നിവയിലുമാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്ന ഒരോ വിദ്യാര്‍ത്ഥിയും പങ്കെടുക്കുന്ന ഒരോ വിഭാഗത്തിനും പ്രധാനാധ്യാപകന്‍/ പ്രിന്‍സിപ്പാള്‍ എന്നിവരില്‍ നിന്ന് പ്രത്യേകം പ്രത്യേകം സാക്ഷ്യപത്രം ഹാജരാക്കണം. സാക്ഷ്യ പത്രത്തില്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍, ക്ലാസ്സ്, പിതാവിന്റെ/ മാതാവിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. സാക്ഷ്യപത്രം ഹാജരാക്കാത്ത വിദ്യാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. മത്സരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വനം വകുപ്പിന്റെ ഔദ്യോഗിക വെബ്ബ് സൈറ്റ് www.forest.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2705105, 8547603826, 8547603829.

സെക്യൂരിറ്റി നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നു. നാല് ഒഴിവുകളുണ്ട്. 50 വയസ്സില്‍ താഴെയുള്ളതും, എസ്എസ്എല്‍സി പാസ്സായതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ള വിമുക്തഭടന്‍മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ ചെയ്ത എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒന്നിന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700069.

date