പരിശീലനപരിപാടി
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ‘ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ എന്നിവര്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ 3 വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതില്ല. ഒക്‌ടോബര്‍ മൂന്ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം പരിശീലനത്തിന് പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20രൂപ.
- Log in to post comments