Skip to main content

ലോക പേവിഷബാധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന്

ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 28 രാവിലെ 10 ന് പത്തനംതിട്ട തൈക്കാവ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷയാകും. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന്‍, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ്,നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സജിനി മോഹന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പേവിഷരോഗ പ്രതിരോധം, വളര്‍ത്തുമൃഗങ്ങളോടുള്ള സുരക്ഷിത ഇടപെടല്‍, പേവിഷബാധയേറ്റാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍, പ്രഥമ ശുശ്രൂഷ, പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതലത്തിലും വിവിധ വകുപ്പുകളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പ്രാദേശികതലത്തിലും പേവിഷബാധ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലിയില്‍ ബോധവല്‍ക്കരണ ക്ലാസുകളും പ്രതിജ്ഞയും സംഘടിപ്പിക്കും.

date