Post Category
പ്രിസം 2026 അഭിമുഖം സെപ്റ്റംബര്‍ 30 ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലകളില്‍ പ്രിസം പദ്ധതിയിലേയ്ക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ എംപാനല്‍ ചെയ്യുന്നതിനായി സെപ്റ്റംബര്‍ 30 ന് അഭിമുഖം നടത്തും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിജയികളായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് എസ്.എം.എസ്, വാട്സ്ആപ്പ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. പ്രിസം പാനലിസ്റ്റുകളായി പത്തനംതിട്ട ജില്ലയില്‍ നിയമിക്കപ്പെടുന്നതിന് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പരീക്ഷ ഹാള്‍ടിക്കറ്റ്, അപേക്ഷയില്‍ വ്യക്തമാക്കിയിരുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സെല്‍ഫ് അറ്റസ്റ്റഡ് കോപ്പി എന്നിവ സഹിതം 12.30 ന് അഭിമുഖത്തിന് ഹാജരാകണം. വിലാസം: കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഐ ആന്റ് പിആര്‍ഡി, കോട്ടയം കലക്ടറേറ്റ് ഒന്നാം നില. ഫോണ്‍: 0481 2561030.
date
- Log in to post comments