വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം
ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹി സേവാ 2026, ഗാന്ധി ജയന്തി കാമ്പയിനുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതും പങ്കാളിത്തം ഉറപ്പാക്കുന്നതുമാണ് മത്സരത്തിന്റെ ലക്ഷ്യം. ശുചിത്വം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ 8129557741, 9495913667 എന്നീ നമ്പറുകളില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഒക്ടോബര്‍ മൂന്ന്.
- Log in to post comments