Skip to main content
ജില്ലാ ആശുപത്രി ജീവനക്കാരെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

ജില്ലാ ആശുപത്രി ജീവനക്കാരെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

എന്‍.ക്യൂ.എ.എസ് അംഗീകാരം ലഭിച്ച ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ അനുമോദനം. ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്തു. എന്‍ സരിത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തിന്റെ അനുമോദനമായി ട്രോഫിയും ഓരോ വകുപ്പിനെ പ്രതിനിധീകരിച്ചുള്ള ട്രോഫിയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ച ജില്ലാ ആശുപത്രിയിലെ സ്ഥിരജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ 800ഓളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും ബാഡ്ജും നല്‍കി ആദരിച്ചത്. ദേശീയ അവാര്‍ഡ് കിട്ടിയതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ ഓരോ ബെഡിനും വര്‍ഷം 10000 രൂപ വീതം തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലഭിക്കും. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ എ കെ ഷീലാ ദേവി, വി എന്‍ ഷീജ, സിന്ധു മോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി റിയസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ കെ വിമല്‍ രാജ്, വിരമിച്ച ജില്ലാ ആശുപത്രി സൂപ്രണ്ട്മാര്‍, എച്ച്.എം.സി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ (അനില്‍കുമാര്‍) എന്നിവര്‍ പങ്കെടുത്തു.
 

date