Skip to main content
കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് അമര പി.ആർ.ഡി.എസ് യു പി സ്കൂളിലെ പോളിംഗ് ബൂത്തില്‍ കാത്തു നില്‍ക്കുന്നവര്‍.

തദ്ദേശ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു;  വോട്ടെണ്ണല്‍ ഇന്ന്

ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷന്‍ (തൃക്കൊടിത്താനം) ഉപതെരഞ്ഞെടുപ്പില്‍ 53. 55 ശതമാനം പോളിംഗ്. ഉപതെരഞ്ഞെടുപ്പ് നടന്ന  മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ (ചീരംകുളം) 69. 74 ശതമാനവും പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ (കുമ്പന്താനം) 78. 51 ശതമാനവും പേര്‍ വോട്ടു രേഖപ്പെടുത്തി.  മൂന്നു കേന്ദ്രങ്ങളിലും പോളിംഗ് നടപടികള്‍ സുഗമമായി പൂര്‍ത്തികരിച്ചു. വോട്ടെണ്ണല്‍ ഇന്ന്(സെപ്റ്റംബര്‍ 29) നടക്കും. ജില്ലാ പഞ്ചായത്ത് പതിനേഴാം ഡിവിഷന്‍റെ വോട്ടെണ്ണല്‍ ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഗ്രാമപഞ്ചായത്ത് വാർഡുകളുടെ വോട്ടെണ്ണൽ വെള്ളൂർ ടെക്നിക്കൽ ഹൈസ്കൂളിലും നടക്കും.

date