Post Category
ദേശീയ സന്നദ്ധ രക്തദാന ദിനാചരണം: മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും
ദേശീയ സന്നദ്ധ രക്തദാന ദിനം ഒക്ടോബർ 1 രാവിലെ 11ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശശി തരൂർ എംപി, മേയർ വിവി രാജേഷ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.
സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും കൂടുതൽ പേരെ രക്തദാതാക്കളാക്കുകയുമാണ് ദിനാചരണ ലക്ഷ്യം. 'One Drop of Humanity. Give Blood Save Lives' എന്നതാണ് ഈ വർഷത്തെ പ്രമേയം.
പി.എൻ.എക്സ്. 4049/2026
date
- Log in to post comments