ഒന്നാം വിളയ്ക്ക് വെള്ളമെത്തും ;വാളയാർ ഡാം വ്യാഴാഴ്ച തുറക്കും
കാർഷിക മേഖല വരൾച്ച ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വാളയാർ ,മീങ്കര ഡാമുകൾ ഉടൻ തുറക്കും . വാളയാർ ഡാം വ്യാഴാഴ്ചയും മീങ്കര ഡാം സെപ്റ്റംബർ 14 നും തുറക്കാൻ ഇരു ഡാമുകളുടെയുടെയും ഉപദേശക സമിതിയോഗം നിർദ്ദേശിച്ചു . ആയക്കട്ട് പ്രദേശത്തെ ഒന്നാം വിളയ്ക്കായാണ് വ്യാഴാഴ്ച വൈകിട്ടോടെ വാളയാർ ഡാം തുറക്കുന്നത് .
കർഷകരുടെ ആവശ്യം പരിഗണിച്ച് മീങ്കര ഡാം സെപ്റ്റംബർ 14 നു തുറക്കാനാണ് നിർദ്ദേശം .ഡാമിൽ നിലവിലെ ജലനിരപ്പ് തൃപ്തികരമല്ല .എങ്കിലും തിങ്കളാഴ്ച വരെ മഴ പെയ്തില്ലെങ്കിൽ അടിയന്തിര സാഹചര്യം പരിഗണിച്ച് ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതിനു മുന്നോടിയായി മീങ്കര കനാലുകൾ വൃത്തിയാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ചിറ്റൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി.ചുള്ളിയാർ ഡാമിന്റെ കനാലുകൾ വൃത്തിയാക്കുന്ന മുറയ്ക്ക് അണക്കെട്ടു തുറക്കും.
കുടിവെള്ളത്തിനായുളള ജല നിരപ്പ് മാറ്റിവെച്ചാൽ നിലവിൽ മീങ്കരയിൽ എട്ട് ദിവസത്തേക്കും ചുള്ളിയാറിൽ 10.5 ദിവസത്തേക്കും വിതരണത്തിനുള്ള ജലമാണ് സംഭരിച്ചിട്ടുള്ളത് .മീങ്കരയിലെ ഇടതുകര, വലതുകര കനാലുകൾ വഴി ഒരേസമയമാകും ജലം തുറന്നുവിടുകയെന്നും ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു .
ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ കെ. പ്രേമൻ കെ പ്രേമൻ അധ്യക്ഷനായി .മലമ്പുഴ എം എൽ എ എ പ്രഭാകരൻ ,പഞ്ചായത്തു പ്രസിഡന്റുമാരായ തിരു ചന്ദ്രൻ ,രേണുക ,സി വിൻസി ,ബാബു എ ,രാമദാസ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments