ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബിരുദം, സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ. ഉയര്‍ന്ന പ്രായപരിധി: 2026 സെപ്റ്റംബര്‍ ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ (ഇ-മെയില്‍ പാടില്ല) സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട്. അഭിമുഖം ഒക്ടോബര്‍ 13 രാവിലെ 10.30 മുതല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നടത്തും. വിലാസം: ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയം, നാഷണല്‍ ആയുഷ് മിഷന്‍, രണ്ടാം നില, ഒരികൊമ്പില്‍ ബില്‍ഡിംഗ്, മേലെവെട്ടിപ്പുറം, പത്തനംതിട്ട. വെബ്‌സൈറ്റ്: www.nam.kerala.gov.in. ഫോണ്‍: 0468 2995008.
- Log in to post comments