Post Category
ധനസഹായം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശികയില്ലാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എസ്.എസ്.എല്‍.സി. വിജയിച്ചശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ http://services.unorganisedwssb.org/index.php/home ലൂടെ അപേക്ഷ സമര്‍പ്പിക്കണം. അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് (ഐ.എഫ്.എസ്.സി കോഡ് സഹിതം) എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം കരുതണം. ഫോണ്‍: 0468 2220248.
date
- Log in to post comments