Post Category
വെള്ളാങ്ങല്ലൂർ അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ കിറ്റ് വിതരണം: ടെണ്ടർ ക്ഷണിച്ചു*
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെള്ളാങ്ങല്ലൂർ ശിശു വികസന പദ്ധതി ഓഫീസറുടെ പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ഗുണനിലവാരമുള്ള പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 13 ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സ്വീകരിക്കും. ടെണ്ടർ സമർപ്പിക്കുന്ന കവറിന് പുറത്ത് 'പ്രീസ്കൂൾ എഡ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0480 2865916.
date
- Log in to post comments