Skip to main content

ഋണം; ഊന്നുവടിയായി  ലഘുനാടകം

 

വാര്‍ദ്ധക്യകാലത്ത് ഒറ്റപ്പെട്ടുപോകുന്നവരുടെ സങ്കടങ്ങളാണ് ഋണം എന്ന ലഘുനാടകം. കണ്ണൂര്‍ എസ്.എന്‍.കോളേജ് എന്‍.എസ്.എസ്  വിദ്യാര്‍ത്ഥികള്‍ വയോജന ദിനാചരണത്തോടനബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ അവതരിപ്പിച്ച നാടകം വയോജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്കുള്ള കണ്ണാടിയായി മാറി. ആവുന്ന കാലത്ത് എല്ലാം ചെയ്തിട്ടും എല്ലാം മറന്ന് ആവതില്ലാത്ത കാലത്ത് ഒറ്റപ്പെട്ടുപോകുന്നവരുടെ നൊമ്പരങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. ചെറിയ കാഴ്ചകള്‍ കൊണ്ടും നാടകമെന്ന അതിശക്തമായ ദൃശ്യപരതയുടെ മുഹൂര്‍ത്തങ്ങളെയാണ് ഇവര്‍ ഓരോ ഫ്രെയിമുകളിലും കോര്‍ത്തിണക്കിയത്. അഥിത് ചന്ദ്രനാണ് ഋണം ലഘുനാടകത്തിന്റെ സംവിധായകന്‍. നീലാംബരി പ്രശാന്ത്, മാളവിക, ശ്രീലക്ഷ്മി, അനാമിക, മീനാക്ഷി, ദേവപ്രിയ, ആര്യനന്ദ, ഗോകുല്‍, അശ്വന്ത്, അഭിനന്ദ്, ഷാജിന്‍ എന്നിവരായിരുന്ന നാടകത്തിലെ അഭിനേതാക്കള്‍. വയോജനങ്ങളുടെ സംരക്ഷണവും പരിരക്ഷയും യുവതലനുറയുടെയും ഉത്തരവാദിത്തവും കര്‍ത്തവ്യവുമാകുന്ന കാലത്തിന്റെ സന്ദേശമാണ് നാടകത്തിലൂടെ ഇവര്‍ പങ്കുവെച്ചത്. കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.വി.ജീഷ്ണയുടെ നേതൃത്വത്തിലാണ് നാടകവുമായി  വിദ്യാര്‍ത്ഥികളെത്തിയത്.

date