Skip to main content

ഗാന്ധിജയന്തി ക്വിസ് ജേതാക്കൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ  കാണക്കാരി ഗവൺമെൻറ് എച്ച്.എസ്.എസിലെ പി. കാർത്തിക് ഒന്നാം സ്ഥാനം നേടി.കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിലെ  നികേത് മനോജ്, നിബിൻ ഷെറഫ്  എന്നിവർ രണ്ടാം സ്ഥാനവും കോട്ടയം സെൻറ് ആൻസ് എച്ച്എസ്എസിലെ ആദിത്യ സത്യാനന്ദൻ, എസ്. തേജ എന്നിവർ എന്നിവർ മൂന്നാം സ്ഥാനവും നേടി.

 കോട്ടയം ബി.സി.എം. കോളജ് ഓഡിറ്റോറിയത്തിൽ ക്വിസ് മത്സരവും ഖാദി പ്രദർശന വിപണമേളയും കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ  ഉദ്ഘാടനം ചെയ്തു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് കുമാർ  സമ്മാനദാനം നിർവഹിച്ചു.  പ്രൊഫ. ജിതിൻശങ്കർ മത്സരം നയിച്ചു.

date