ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ന്യുനപക്ഷവിഭാഗങ്ങളിലെ യുജനങ്ങൾക്കായി ചങ്ങനാശേരിയിൽ ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തിന് പുതൂർപ്പള്ളി മദ്രസ്സത്തുൽ ഇസ്ലാമിയ ഹാളിൽ വിനു ജോബ് കുഴിമണ്ണിൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാകും.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത്ബാബു, ഡയറക്ടർ എൻ. ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, കൗൺസിലർ പി.എ. നസീർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ആൻറണി അത്താക്കാട്ട്, പുതൂർപ്പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡൻറ് അഡ്വ. ടി.പി. അബ്ദുൽ ഹമീദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments