Post Category
പഠനയാത്രയ്ക്ക് ടെണ്ടർ ക്ഷണിച്ചു*
*
പുത്തൻകടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ 2026-27 അധ്യയന വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന രണ്ട് ദിവസത്തെ ദേശീയ പഠനയാത്രയ്ക്ക് അംഗീകൃത ട്രാവൽ ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. 24 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് യാത്ര, ഭക്ഷണം, താമസം എന്നിവയുൾപ്പെടെയുള്ള ദേശീയ പഠനയാത്ര സംഘടിപ്പിക്കുന്നത്.
ആവശ്യാനുസരണം വിമാന, തീവണ്ടി യാത്രകൾ ഉപയോഗപ്പെടുത്താവുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പഠനയാത്രാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്. ടെണ്ടർ ഫോറവും അനുബന്ധ വിവരങ്ങളും സ്കൂൾ ഓഫീസിൽ നിന്ന് ലഭ്യമാണ്. ഒക്ടോബർ എട്ടിന് നാല് വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ- 0487 2501965, 9947866951.
date
- Log in to post comments