മലമ്പുഴയില്‍ അഗ്രി ടെക്‌നോളജി മീറ്റ് മൂന്നിന്; മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്യും
മലമ്പുഴയില്‍ അഗ്രി ടെക്‌നോളജി മീറ്റ് മൂന്നിന്;
മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്യും
കാര്‍ഷിക സാങ്കേതികവിദ്യകളുടെ പ്രചാരണത്തിനും യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മലമ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഗ്രി ടെക്‌നോളജി മീറ്റ് 2026 സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ 8.30ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാടനം നിര്‍വഹിക്കും. ഡിജിസിഎ അംഗീകരിച്ച കാര്‍ഷിക ഡ്രോണ്‍ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് പരിശീലന പദ്ധതി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം, എസ്.എം.എ.എം ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ ജില്ലാതല വിതരണ ഉദ്ഘാടനം, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരം ഡ്രോണ്‍ പ്രവര്‍ത്തനം, എസ്.എം.എ.എം ഏകദിന ശില്പശാല, കാര്‍ഷിക യന്ത്രങ്ങളുടെ നറുക്കെടുപ്പും സമ്മാന വിതരണവും അന്നേദിവസം നടക്കും.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠന്‍ എം.പി ഗ്രൂപ്പുകള്‍ക്കുള്ള യന്ത്രങ്ങളുടെ വിതരണോത്ഘാടനം നിര്‍വഹിക്കും. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശ്രീജിത്ത്, മലമ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധിക മാധവന്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍, കാര്‍ഷിക കൂട്ടായ്മയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments