Skip to main content

കെ-ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ നടന്ന സ്‌പെഷ്യല്‍ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി I, II, III, IV പരീക്ഷാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഒക്ടോബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. പരപ്പനങ്ങാടി എ.കെ.എന്‍.എം. പി.ഡബ്ല്യു.ഡി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് പരിശോധന. നിയമനാംഗീകാരം ലഭിച്ച് സര്‍വീസില്‍ തുടരുന്ന അധ്യാപകരുടെ സര്‍വീസ് പുസ്തകത്തിലെ ബന്ധപ്പെട്ട പേജിലെ യോഗ്യതാ രേഖപ്പെടുത്തലുകള്‍ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിയമന ഉത്തരവ്, നിയമനം അംഗീകരിച്ച ഉത്തരവിന്റെ പകര്‍പ്പ്, ഹാള്‍ ടിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം പ്രധാനാധ്യാപകര്‍ നിയോഗിക്കുന്ന സ്റ്റാഫ് പ്രതിനിധി ഓഫീസില്‍ ഹാജരാകണം.

date