Post Category
സ്വയംതൊഴിൽ വായ്പകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ എല്ലാ വിഭാഗങ്ങളിലുമുള്ള വനിതകൾക്കായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ നൽകുന്നു. 6% മുതൽ 8% വരെ കുറഞ്ഞ പലിശ നിരക്കിൽ 30 ലക്ഷം രൂപ വരെയാണ് നിബന്ധനകൾക്ക് വിധേയമായി വായ്പയായി അനുവദിക്കുന്നത്.
18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് വസ്തു അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ www.kswdc.org വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2328257, 9496015005, 9496015006
date
- Log in to post comments