Skip to main content
ഭാവങ്ങള്‍ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും വീഡിയോ, പോസ്റ്റര്‍ പ്രകാശനവും ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍വഹിക്കുന്നു

മാനസികാരോഗ്യത്തിന് സമഗ്ര ഇടപെടല്‍ വേണം: ജില്ല കലക്ടര്‍

വനിത ശിശു വികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാവങ്ങള്‍ എന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ഓ.ആര്‍.സി നോഡല്‍ അധ്യാപകര്‍ക്കും സൈക്കോ സ്‌കൂള്‍ കൗണ്‍സിലേഴ്സിനും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമായി ഏകദിന പരിശീലന പരിപാടി പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്റില്‍ സംഘടിപ്പിച്ചു. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും വീഡിയോ, പോസ്റ്റര്‍ പ്രകാശനവും ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍വഹിച്ചു. ജില്ല വനിത ശിശു വികസന ഓഫീസര്‍ പി എസ് തസ്നീം അധ്യക്ഷയായി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന കെ സുഭാഷ്, ജുവനൈല്‍ ജസ്റ്റിസ് അംഗം ഷാന്‍ രമേശ് ഗോപന്‍, പ്രോഗ്രാം ഓഫീസര്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്‍ വിഭാഗം നീത ദാസ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ് ഫെബ്ന റഹീം, ഓ.ആര്‍.സി സൈക്കോളജിസ്റ്റ് ആര്‍ ആന്‍സി എന്നിവര്‍ പങ്കെടുത്തു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ് ഫെബ്‌ന റഹീം, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍ വി എസ് അനൂബ് രാജ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

date