Skip to main content

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി / പ്ലസ്ടു, സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് / തത്തുല്യം, മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/  തത്തുല്യമാണ് യോഗ്യത. പ്രായപരിധി 18-45 വയസ്സ്. ഒക്ടോബർ 12 വൈകിട്ട് അഞ്ചിനുമുൻപ് തപാൽമുഖേനയോ നേരിട്ടോ കമ്മിഷൻ ഓഫീസിൽ അപേക്ഷ ലഭ്യമാക്കണം. അപേക്ഷകരുടെ ഇ-മെയിൽ, വാട്സാപ്പ് മൊബൈൽനമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം. വിലാസം: സെക്രട്ടറി, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, ആറാം നില, തൈക്കാട് പി ഒ, തിരുവനന്തപുരം- 695 014.

പി.എൻ.എക്‌സ്. 4007/2026

date