Skip to main content

അപേക്ഷ ക്ഷണിച്ചു

           തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലികമായി 840 രൂപ (പരമാവധി ഒരുമാസം 22,680 രൂപ) ദിവസവേതന നിരക്കിൽ ജോലിചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ് ടു/ പി.ഡി.സി. ജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം/ ഡാറ്റാ എൻട്രി ഓപ്പറേഷൻ ആൻഡ് വേഡ് പ്രോസസ്സിങ്ങിൽ സർട്ടിഫിക്കറ്റുമാണ് യോഗ്യത. 30.09.2026 ന് 50 വയസ്സ് കവിയരുത്. എഴുത്തു പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (MS Word/ Libreoffice Writer/ MS Excel/ Libreoffice Calc/ Malayalam English Typing), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി https://www.cet.ac.in മുഖേന അപേക്ഷിക്കണം. പ്രോസസ്സിംഗ് ഫീസായി 100 രൂപ പി.ടി.എ. സി.ഇ.ടി. അക്കൗണ്ട് നം. 57006014335, IFSC കോഡ്: SBIN0070268 ബാങ്ക് അക്കൗണ്ടിൽ ഒടുക്കിയശേഷം പണമടച്ച വിവരങ്ങൾകൂടി അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 രാത്രി 12 വരെ. വിവരങ്ങൾക്ക്: https://www.cet.ac.in. ഫോൺ: 0471 2515502.

പി.എൻ.എക്‌സ്. 4209/2026

date