നിർമലം - പുതുയുഗ ശുചിത്വ കേരളം കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന 'നിർമലം - പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 9, വെള്ളി). ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎൽഎമാരായ നാട്ടകം സുരേഷ്, മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, വിനു ജോബ്, കെ. ബിനിമോൻ, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ശ്രീ. ചേതൻ കുമാർ മീണ,കോട്ടയം നഗരസഭ അധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, സാലി മാത്യൂ, കോട്ടയം നഗരസഭാംഗം ജോഫി മരിയ ജോൺ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്,ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ് എന്നിവർ പ്രസംഗിക്കും.
- Log in to post comments