വന്യജീവി വാരാഘോഷ സമാപന സമ്മേളനം: സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരപ്പൻ കോളേജും ലുലുമാളും സംയുക്തമായി സംഘടിപ്പിച്ച വന്യജീവി വാരാഘോഷ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും കോഴിക്കോട് ലുലു മാളിൽ വെച്ച് നടന്നു.
വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കും പങ്കെടുത്ത വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ, ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സാമൂഹ്യ വനവൽക്കരണ വിഭാഗം നോർത്തേൺ സർക്കിൾ കൺസർവേറ്റർ ആർ. കീർത്തി വിതരണം ചെയ്തു.
വന്യജീവി സംരക്ഷണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. പരിസ്ഥിതി സ്നേഹവും വന്യജീവികളുടെ പ്രാധാന്യവും വിളിച്ചോതുന്ന നൃത്താവിഷ്കാരവും നടന്നു.
പരിപാടിയിൽ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. നീതു, സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. എൻ. ദിവ്യ, ജില്ലയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ഗുരുവായൂരപ്പൻ കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ, ലുലു മാൾ മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ വന്യ വാരാഘോഷം നടന്നത്.
- Log in to post comments