അറിയിപ്പുകൾ
ആംബുലൻസ് :ടെൻഡർ ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി രോഗികളുടെ ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെയുള്ള ആംബുലൻസ് വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 ഉച്ചയ്ക്ക് 12 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 0484-2783495, 2777315 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഭക്ഷണം വിതരണം : ടെൻഡർ ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിന് ഡ്രൈവർ ഉൾപ്പെടെയുള്ള വാഹനം കരാർ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 ന് ഉച്ചയ്ക്ക് 12 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 0484-2783495, 2777315 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ടെൻഡർ ക്ഷണിച്ചു
തൃപ്പൂണിത്തുറ എരൂർ പാമ്പാടിത്താഴത്ത് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് അന്തേവാസികളെ എത്തിയ്ക്കുന്നതിന് ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു.
പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 ഉച്ചയ്ക്ക് 12 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0484-2783495
വനിത കെയർടേക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ വനിത ശിശു വികസന വകുപ്പിന്റെ നിർഭയ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന ഹോളിക്രോസ് ആഫ്റ്റർ കെയർ ഹോമിൽ വനിത കെയർടേക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 21ന് മുൻപായി നേരിട്ടോ aftercarehomeekm@gmail.com മെയിൽ ഐഡി മുഖേനയോ അപേക്ഷിക്കുക.
ഫോൺ :0484 2391820,
9446283816.
പ്രീ-സ്കൂൾ കിറ്റുകൾ വിതരണം:ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ സി ഡി എസ് കൊച്ചി അർബൻ മൂന്ന് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു.ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 ഉച്ചക്ക് 12 മണി വരെ. ടെൻഡറുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.
ഫോൺ: 0484-2706695, 9188959725.
- Log in to post comments