*ലോക മാനസികാരോഗ്യ ദിനാചരണം*
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ. നിർവഹിച്ചു. തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2024-25 എസ്.ഡി. ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫും രാജൻ ജെ. പല്ലൻ എം.എൽ.എ. നിർവ്വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എം. സുജാത ദിനാചരണ സന്ദേശം നൽകി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് വിഷയ അവതരണം നടത്തി. സർക്കാർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.ആർ. ബേബി ലക്ഷ്മി സ്വാഗതവും ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുജ അലോഷ്യസ് കൃതജ്ഞതയും രേഖപ്പെടുത്തി. സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് എസ്.വി. സുബ്രഹ്മണ്യൻ, സൈക്യാട്രി കൺസൾട്ടന്റ് ഡോ. കെ.എസ്. ശാഗിന എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ വാക്സിൻ സ്റ്റോറിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് സംഘടിപ്പിച്ച ബോധവൽക്കരണ റാലി ഡി.എം.ഒ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളും മദർ കോളേജ് ഓഫ് നഴ്സിംഗ്, അശ്വിനി കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികളും വിവിധ ബോധവൽക്കരണ കലാപരിപാടികൾ അവതരിപ്പിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പും തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, ഡിവിഷൻ കൗൺസിലർ വിഭിത വാസു, ഡി.എൽ.എസ്.എ. സെക്രട്ടറി ടി.വി. വിൻസി, ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. കെ.വി. ഗീത, മാനസികാരോഗ്യ കേന്ദ്രം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി, സൈക്യാട്രി സീനിയർ കൺസൾട്ടന്റ് വി. അഭിജിത്ത്, ജില്ലാ നഴ്സിംഗ് ഓഫീസർ പി. ഉമാദേവി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി. സോണിയ ജോണി, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് വൺ ഇൻ ചാർജ് സി.സി. മനോജ് ചന്ദ്രൻ , എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് വി. സിന്ധു എന്നിവർ സംസാരിച്ചു.
- Log in to post comments