Skip to main content

നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ തൃശൂർ ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കേരള നഴ്സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷനും അംഗീകൃത നഴ്സിംഗ് സ്‌കൂളിൽ നിന്നുള്ള ജി.എൻ.എം നഴ്സിംഗുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സിൽ കവിയരുത്. പ്രതിമാസ വേതനം 15,000/-.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ധിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോം, യോഗ്യത, പ്രായം, അഡ്രസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 19-ന് വൈകീട്ട് അഞ്ചിനകം തൃശൂർ പാട്ടുരായ്ക്കൽ രാമവർമ ജില്ലാ ആയുർവേദ ആശുപത്രി ക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ സമർപ്പിക്കണം. ഒക്ടോബർ 22-ന് രാവിലെ 10.30-ന് ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഫോൺ: 0487 2939190.

date