Skip to main content

പോഷന്‍ അഭിയാന്‍ സമാപനം

കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാര്‍ എന്നിവരില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കി വരുന്ന പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ജില്ലാതല സമാപനം ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്നു. എഡി.എം മിനി.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി തെരുവു നാടകം, പോഷന്‍ ഡാന്‍സ് എന്നിവ സംഘടിപ്പിച്ചു. പോഷകാഹാര പ്രദര്‍ശനം, കുട്ടികര്‍ഷകനെ ആദരിക്കല്‍, ബോധവത്ക്കരണ ക്ലാസ്, അങ്കണവാടി പ്രവര്‍ത്തകരുടെ വിവിധ കലാമത്സരങ്ങള്‍ എന്നിവയും നടത്തി. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ അങ്കണവാടി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
 

date