Skip to main content

ലോക കാഴ്ച ദിനാചരണം: ജില്ലാതല ഉദ്ഘാടനം

ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം അറക്കുളം ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം അറക്കുളം, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് നിര്‍വഹിച്ചു.

അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഡി. പുഷ്പകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി. എം. ഒ ഡോ. സുരേഷ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജു കെ കാഴ്ചദിനസന്ദേശം നല്‍കി. ഡോ. മീര മാത്യു ഒഫ്താല്‍മോളജിസ്റ്റ് (മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റ് ഇടുക്കി) കാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കാഴ്ചാദിന സന്ദേശത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞയും അവതരിപ്പിച്ചു.
 
'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക. അത് കാഴ്ച മാത്രമല്ല, നിങ്ങളുടെ ഭാവി കൂടിയാണ്''എന്നതാണ് ഈ വര്‍ഷത്തെ കാഴ്ച ദിനസന്ദേശം. പരിപാടിയുടെ ഭാഗമായി ബിഷപ്പ് വയലില്‍ നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാഴ്ചാദിന സന്ദേശവുമായി ബന്ധപ്പെട്ട് സ്‌കിറ്റ് അവതരിപ്പിച്ചു.  

ചടങ്ങില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവേല്‍ സൈമണ്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മണിയമ്മ വി സി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരികുട്ടി സി ജെ, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഖയസ്, കണ്‍സള്‍ട്ടന്റ്, ഡി&സി എന്‍. എച്ച്. എം ജിജില്‍ മാത്യു, അറക്കുളം കുടുംബരോഗ്യകേന്ദ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രീഷ്മ എസ് ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date