Post Category
ബാലാവകാശ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസലർമാർക്ക് എകദിന പരിശീലനം നൽകി
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസലർമാർക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കൗൺസലർമാർക്കാണ് എറണാകുളം പത്തടിപ്പാലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ പരിശീന പരിപാടി നടത്തിയത്.
ബാലാവകാശ കമ്മീഷൻ അംഗം
കെ കെ ഷാജു ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം ടി സി ജലജ മോൾ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജയന്തി പി നായർ സ്വാഗതം പറഞ്ഞു.
മാറുന്ന കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക, വൈകാരിക, സൈബർ പ്രശ്നങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ച് ഡോ. അനീഷ്, ഡോ. ബാസ്പിൻ എന്നിവർ ക്ലാസ് എടുത്തു.
date
- Log in to post comments