Skip to main content

വിദ്യാർത്ഥിയെ കൊണ്ട് സ്‌കൂൾ അസംബ്ലിയിൽ മാപ്പ് പറയിച്ച സംഭവം;  ബാലാവകാശ കമ്മിഷൻ കേസെടുത്തു

 

ആലപ്പുഴ ചേർത്തല വള്ളമംഗലം ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥിയെ കൊണ്ട് സ്‌കൂൾ അസംബ്ലിയിൽ മാപ്പ് പറയിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്. 

ചെങ്ങന്നൂർ ആർ.ഡി. ഡി,  ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

date