കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന ഒക്ടോബർ 8 മുതൽ 13 വരെ
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിൽ 2026 ഫെബ്രുവരി വിജ്ഞാപനപ്രകാരം കെ-ടെറ്റ് (K-TET) പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഒക്ടോബർ 8 മുതൽ 13 വരെയുള്ള തീയതികളിൽ എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. റജിസ്ട്രേഷൻ നമ്പർ പ്രകാരം കാറ്റഗറി I-ന് ഒക്ടോബർ 8-നും, കാറ്റഗറി II-ന് ഒക്ടോബർ 9-നും, കാറ്റഗറി III, IV എന്നിവയ്ക്ക് ഒക്ടോബർ 12, 13 തീയതികളിലുമായി രാവിലെ 10:30 മുതൽ വൈകുന്നേരം 3:30 വരെയാണ് പരിശോധന.
പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗാർത്ഥികൾ ഹാൾ ടിക്കറ്റിന്റെ അസ്സലും പകർപ്പും, കെ-ടെറ്റ് മാർക്ക് ഷീറ്റിന്റെ പ്രിന്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി (മാർക്ക് ലിസ്റ്റ് അടക്കം), ഡി.എൽ.എഡ്/ബി.എഡ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്/പ്രൊവിഷണൽ എന്നിവയുടെ അസ്സലും പകർപ്പുകളും ഹാജരാക്കേണ്ടതാണ്. ഹാജരാക്കുന്ന എല്ലാ സർട്ടിഫിക്കറ്റ് പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയത് ആയിരിക്കണം.
കൂടാതെ, നിലവിൽ സർവീസിലുള്ള അധ്യാപകർ ഹാൾ ടിക്കറ്റ്, മാർക്ക് ഷീറ്റ് പ്രിന്റ് എന്നിവയ്ക്കൊപ്പം പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സേവനപുസ്തകത്തിലെ ആദ്യ പേജിന്റെയും യോഗ്യത തെളിയിക്കുന്ന പേജിന്റെയും പകർപ്പുകളും ഹാജരാക്കേണ്ടതുണ്ട്.
- Log in to post comments