Post Category
ന്യൂട്രിഷൻ ആൻഡ് ഡൈറ്ററ്റിക്സ് കോഴ്‌സ്: അഡ്മിഷൻ ആരംഭിച്ചു
ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച മേഖലയിൽ താൽപര്യമുള്ളവർക്ക് അസാപ് കേരളയുടെ ഫൗണ്ടേഷൻ ഇൻ
നൂട്രീഷൻ ആൻഡ് ഡൈറ്ററ്റിക്സ്
കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ന്യൂട്രിഷൻ, ഡൈറ്ററ്റിക്സ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിൽ അടിസ്ഥാന അറിവും പ്രായോഗിക പരിജ്ഞാനവും നേടാൻ സഹായിക്കുന്നതാണ് കോഴ്‌സ്.
150 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ മോഡ് കോഴ്‌സിന് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരള സർട്ടിഫിക്കേഷൻ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ പത്ത് . താൽപര്യമുള്ളവർക്ക് https://forms.gle/TvLHh62kf41YRh667 ൽ രജിസ്റ്റർ ചെയ്യാം
സീറ്റുകൾ പരിമിതം.
ഫോൺ: 9495999667, 9895967998.
date
- Log in to post comments