Skip to main content

വയര്‍മാന്‍ പരീക്ഷാ വിജയികള്‍ക്ക് ഏകദിന പരിശീലനം

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ 2024-ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കായി പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കും. ഒക്ടോബര്‍ 31 രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് റോഡിലുള്ള ലയണ്‍സ് സ്‌കൂളില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കുകയുള്ളൂ എന്ന് ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവര്‍ രാവിലെ 8.30-ന് എത്തണം.  ഫോണ്‍:  0491 2972023, ഇമെയില്‍: eipalakkad1@gmail.com

date