Skip to main content

മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'മുട്ടക്കോഴി വളര്‍ത്തല്‍' വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തും. ഒക്ടോബര്‍ 15ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കുന്നതിന് 0491-2815454 നമ്പറില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് എത്തുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൈവശം വെയ്ക്കേണ്ടതാണ്.

date