Skip to main content
റാന്നി പ്രത്യാശ ഭവനില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം പഴകുളം മധു എംഎല്‍എ നിര്‍വഹിക്കുന്നു.

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നത് : പഴകുളം മധു എംഎല്‍എ

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പഴകുളം മധു എംഎല്‍എ പറഞ്ഞു. ജില്ല മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി പ്രത്യാശ ഭവനില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നുള്ളത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൊച്ചുകുട്ടികളില്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ മാനസിക ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും കണ്ടുവരുന്നു. മാനസിക വിഷമതകള്‍ മൂലം ബുദ്ധിമുട്ടുന്നവരെയും വയോജനങ്ങളെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടത് സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വമാണ്. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാനസികാരോഗ്യത്തിന് ഊന്നല്‍ നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഫിലിപ്പ്, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മേരി ജോണ്‍, വാര്‍ഡ് അംഗം ആതിര എസ് നായര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന്‍. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ്, ആരോഗ്യ വകുപ്പ് ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജീവന്‍ കെ നായര്‍, ജില്ല ആര്‍.സി.എച്ച് ഓഫീസര്‍ കെ കെ ശ്യാംകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ മാത്യു ജെ വളാംപറമ്പില്‍, റാന്നി പഴവങ്ങാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഷ്മ കെ കണ്ണന്‍, ജില്ല ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ എം പി ബിജുകുമാര്‍, ആര്‍ ദീപ, റാന്നി പ്രത്യശാഭവന്‍ മാനേജര്‍ ഫാദര്‍ വര്‍ഗീസ് കെ മാത്യു എന്നിവര്‍ പങ്കെടുത്തു.

date