Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍ ഉന്നതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നിലയ്ക്കല്‍ ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.  കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.റ്റി. അനുപമ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസര്‍ രാജേഷ് ആര്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍  പങ്കെടുത്തു. നേത്രരോഗ നിര്‍ണയം, ദന്തരോഗ നിര്‍ണയം, ബ്രെസ്റ്റ് കാന്‍സര്‍ നിര്‍ണയം, ജനറല്‍ മെഡിക്കല്‍ വിഭാഗം തുടങ്ങിയ വിവിധ സേവനങ്ങള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയായിരുന്നു.
 

 

date