Post Category
*തൃശൂർ ജില്ലയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു*
ക്ഷീരവികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വർഷത്തെ മിൽക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കാൻ സഹായിക്കുന്നതിനായി തൃശൂർ ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകളിലേക്ക് വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ താത്കാലികം/ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 18-നും 45-നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് എസ്.എസ്.എൽ.സി യോഗ്യതയുള്ളവരും അതാത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരുമായിരിക്കണം അപേക്ഷകർ. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 19-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കും ജില്ലയിലെ വിവിധ ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ- 0487-2321660.
date
- Log in to post comments