Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. ജില്ലയിലെ വിവിധ വില്ലേജുകളിലുള്ളവര്‍ നിശ്ചിത തീയതികളില്‍ മലപ്പുറത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.

നവംബര്‍ 16-ന് നിലമ്പൂര്‍, അകമ്പാടം വില്ലേജുകളിലെയും, നവംബര്‍ 18-ന് ചുങ്കത്തറ, കുറുമ്പലങ്ങോട് വില്ലേജുകളിലെയും അംഗങ്ങള്‍ക്കാണ് അവസരം. നവംബര്‍ 21-ന് എടക്കര, വഴിക്കടവ്, പോത്തുകല്ല്, മൂത്തേടം വില്ലേജുകളിലുള്ളവരും നവംബര്‍ 24-ന് പെരിന്തല്‍മണ്ണ, ആനമങ്ങാട്, ആലിപ്പറമ്പ്, പാതായ്ക്കര വില്ലേജുകളിലുള്ളവരും അപേക്ഷ നല്‍കണം. നവംബര്‍ 26-ന് അങ്ങാടിപ്പുറം, വലമ്പൂര്‍ വില്ലേജുകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.
 

date