Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശിക അടയ്ക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉടമാവിഹിതം കുടിശിക വരുത്തിയവർക്ക് നാലു തവണകളായി അടച്ചുതീർപ്പാക്കാൻ ഒക്ടോബർ 31 വരെ അവസരം. അവസാനത്തെ 36 മാസംവരെ ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയ തൊഴിലാളികൾക്കും ഒക്ടോബർ 31 വരെ കുടിശിക അടയ്ക്കാം. 2025 ഡിസംബർ 31വരെ സാമൂഹികസുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചതായും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments