Skip to main content

ചെട്ടികുളം സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപന 26 മുതൽ*

 ചെട്ടികുളം സർക്കാർ തടി ഡിപ്പോയിൽ ഗൃഹനിർമ്മാണ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് രണ്ടാംതരം, മൂന്നാംതരം തേക്ക് തടികളുടെ ചില്ലറ വിൽപ്പന ഒക്ടോബർ 26 മുതൽ ആരംഭിക്കുന്നു. 41.370 ക്യൂബിക് മീറ്റർ അളവുകളിലുള്ള ആകെ 106 തേക്ക് തടികളാണ് വിൽപനയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്.

തടികൾ ആവശ്യമുള്ളവർ അംഗീകൃത പ്ലാൻ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള കാലാവധി കഴിയാത്ത അനുമതിപത്രം, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 26-ന് രാവിലെ പത്തിന് ഡിപ്പോയിൽ നേരിട്ട് ഹാജരാകണം. ആദ്യം വരുന്നവർക്ക് മുൻഗണനാക്രമത്തിൽ തടികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒരാൾക്ക് പരമാവധി അഞ്ച് ക്യൂബിക് മീറ്റർ തടികൾ വരെ വാങ്ങാം.

തടികളുടെ വിലയും അളവും ഡിപ്പോയിലെ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാങ്ങുന്നവർ തടികളുടെ വിലയും ഗുണനിലവാരവും സ്വയം പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്. വനം വകുപ്പ് ഓൺലൈനായി നടത്തിവരുന്ന ഇ-ലേലങ്ങളിൽ നിന്നും ആവശ്യക്കാർക്ക് തേക്ക് ഉൾപ്പെടെ ലഭ്യമായ മറ്റ് തടികളും വാങ്ങാവുന്നതാണെന്ന് ഡിപ്പോ ഓഫീസർ അറിയിച്ചു. ഫോൺ- 0480-2744319, 8547604407 .

date