Skip to main content

മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍: അപേക്ഷ ക്ഷണിച്ചു

 

മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വര്‍ഷത്തെ സംസ്ഥാന, ജില്ലാതല മൃഗസംരക്ഷണ അവാര്‍ഡുകള്‍ക്ക്  കര്‍ഷകരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നല്‍കുന്ന അവാര്‍ഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോമും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ( ahd.kerala.gov.in)  സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.

അര്‍ഹരായ കര്‍ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍  ഒക്ടോബര്‍ 22 നകം ബന്ധപ്പെട്ട സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ സമര്‍പ്പിക്കേണ്ടതാണ്.

date