Skip to main content

ലേലം ചെയ്യും

മലപ്പുറം മലബാർ സ്പെഷ്യൽ പൊലീസ്  ആസ്ഥാനത്തെ തേക്ക് മരത്തിന്റെ ശാഖകൾ ഒക്ടോബർ 22-ന് രാവിലെ 11-ന് എം.എസ്.പി ആസ്ഥാനത്ത് വെച്ച്  ലേലം ചെയ്യുന്നു.  
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 115 രൂപ നിരതദ്രവ്യം ലേലദിവസം രാവിലെ 10.30-നകം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങണം. ലേലദിവസത്തിന് മുമ്പുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് നാല് മണി വരെ അസിസ്റ്റന്റ് കമാൻഡന്റ് (ക്യു.എം) ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ലേലവസ്തു പരിശോധിക്കാവുന്നതാണ്. പരിശോധനയ്ക്കെത്തുന്നവരും ലേലത്തിൽ പങ്കെടുക്കുന്നവരും തിരിച്ചറിയൽ കാർഡ് കരുതണം. ഫോൺ: 0483 2734921.

date