Skip to main content

സ്കൂൾ വിദ്യാർഥികൾക്കായി  ചിത്രരചനാ മത്സരം  

കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാർഥം സ്കൂൾ വിദ്യാർഥികൾക്കായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25-ന് രാവിലെ ഒൻപത് മുതൽ മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം.  
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 23-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും സ്കൂളുകളിലും ലഭിക്കും. ഫോൺ: 0483-2737405, 9562638798.

date