Skip to main content

ഗസ്റ്റ് ലക്‌ചറർ നിയമനം; അഭിമുഖം 29ന് 

 

മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്‌ചറർ തസ്തികകളിലേക്ക് നിയമനം.  ലക്‌ചറർ ഇൻ പെയിൻറിങ്, ലക്‌ചറർ ഇൻ സ്കൾപ്ചറർ എന്നീ തസ്തികകളിൽ രണ്ട് ഒഴിവുകളുണ്ട്.  ഒക്ടോബർ 29 രാവിലെ 11ന് യോഗ്യത-മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്കൊപ്പം പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. യോഗ്യതകൾ: ലക്‌ചറർ ഇൻ സ്കൾപ്ചറർ- അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 55 ശതമാനം കുറയാത്ത  ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദം അല്ലെങ്കിൽ ശിൽപ്പകലയിലുള്ള രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ  എസ്.എസ്.എൽ.സി /തത്തുല്യ യോഗ്യത. ലക്‌ചറർ ഇൻ പെയിൻറിങ്- അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ശിൽപ്പകലയിൽ 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് നാഷണൽ ഡിപ്ലോമ (ബിരുദത്തിന് തുല്യമായത്). അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് പെയിന്റിംഗ് ബിരുദം/ പെയിന്റിംഗിലുള്ള രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യത. അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ പെയിന്റിംഗിൽ 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് നാഷണൽ ഡിപ്ലോമ (ബിരുദത്തിന് തുല്യമായത്). ഫോൺ: 0479 2341199.

date