Skip to main content

ഏഴ് വർഷം നീണ്ട ദുരിതയാത്രയ്ക്ക് അറുതി

പ്രളയം നൽകിയ ഏഴ് വർഷം നീണ്ട ദുരിതയാത്രയ്ക്കാണ് ഇതോടെ അറുതിയാകുന്നത്. ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ ഇടപെടലാണ് ഇരുട്ടുകുത്തിക്കടവിൽ പാലം യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്. 2019-ലെ പ്രളയത്തിലാണ് മുണ്ടേരി ഉൾവനത്തിലെ ആദിവാസി ഉന്നതികളിലേക്കുള്ള ഇരുട്ടുകുത്തിപ്പാലം തകർന്നത്. മുളകൊണ്ടുള്ള ചങ്ങാടം ഇറക്കിയാണ് മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപൊട്ടി ഉന്നതികളിലുള്ളവർ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. മഴക്കാലത്ത് ചങ്ങാടം ഇറക്കാനാവാതെ ഇവർ ഒറ്റപ്പെടുന്ന അവസ്ഥയായിരുന്നു. ഫയർഫോഴ്സ് ഡിങ്കിബോട്ടിലും ഹെലികോപ്റ്ററിലുമാണ് ഇവർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നത്.
വീടുകളും പാലവും തകർന്നതോടെ മുണ്ടേരി ഉൾവനത്തിലെ ആദിവാസി കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിലായിരുന്നു ദുരിതജീവിതം നയിച്ചിരുന്നത്. പാലമില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകി വാണിയമ്പുഴ ഉന്നതിയിലെ യുവതി ചാലിയാറിന്റെ തീരത്ത് പ്രസവിക്കേണ്ട ദുരിതാവസ്ഥയുമുണ്ടായി. പ്രളയത്തിൽ പാലവും വീടും നഷ്ടപ്പെട്ട ഇവർക്ക് പുനരധിവാസം ആവശ്യപ്പെട്ട് 2023-ൽ ആര്യാടൻ ഷൗക്കത്തും വാണിയമ്പുഴ ഉന്നതിയിലെ സുധയും പൊതുതാൽപ്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇരുട്ടുകുത്തിക്കടവിലെ പാലം നിർമ്മാണം ആരംഭിച്ചത്.

 

date