Skip to main content

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആശ വര്‍ക്കര്‍ ഒഴിവ്

തിരൂര്‍ നഗരസഭ എട്ടാം വാര്‍ഡിലെ ആശ വര്‍ക്കര്‍ ഒഴിവിലേക്ക് വാര്‍ഡിലെ സ്ഥിര താമസക്കാരായ സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവരും 25 നും 45 നുമിടയില്‍ പ്രായമുള്ളവരുമായ  വിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മുന്‍കാല ആശ പ്രവര്‍ത്തകര്‍ക്കും ആരോഗ്യമേഖലയില്‍ സന്നദ്ധസേവനം നടത്തിയവര്‍ക്കും മുന്‍ഗണനയുണ്ട്. വാര്‍ഡിലെ സ്ഥിരതാമസക്കാരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ തിരൂര്‍ നഗരസഭ പരിധിയില്‍ നിന്നുള്ള മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള അപേക്ഷ നേരിട്ടോ ghtirur@gmail.com എന്ന ഇമെയില്‍ വഴിയോ ഒക്ടോബര്‍ 26 ന് വൈകുന്നേരം അഞ്ചിനുള്ളില്‍ തിരൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ ലഭ്യമാക്കണം.

date