Skip to main content

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്: ഇന്റർവ്യൂ നവംബർ 2ന്

നെടുമങ്ങാട് ഗവ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ ഫീമെയിൽ ആയുർവേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  15,000 രൂപയാണ് പ്രതിമാസ പ്രതിഫലം.  ഒരു വർഷത്തെ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. 

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 40 വയസ് കവിയരുത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബർ 29.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 2ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ഗവ.ആയുർവേദ ആശുപത്രിയിൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

date